THINGS TO REMEMBER WHILE TAKING ROOMS IN HOTELS

Thanks! Share it with your friends!

Close

അപകടം തിരിച്ചറിയൂ! ഹോട്ടലില്‍ റൂം എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

ഒരിടത്ത് റൂം എടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ടത് ആ പ്രദേശത്തിൻറെ സ്വഭാവമാണ്

രണ്ടും മൂന്നും അതിലധികും ഒക്കെ നീണ്ടു നിൽക്കുന്ന യാത്രകളിൽ താമസത്തിന് ഹോട്ടലുകളെയും കോട്ടേജുകളെയും ഒക്കെ ആശ്രയിച്ചേ മതിയാകൂ. അങ്ങനെ ഉള്ള സാഹചര്യത്തില്‍
ഹോട്ടലുകളില്‍ മുറിയെടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഒപ്പം ശ്രീകളും കുട്ടികളും ഉണ്ടെങ്കില്‍
സുരക്ഷിതത്വത്തിനും ആത്യാവശ്യമുള്ള സൗകര്യങ്ങൾക്കും മാത്രം മുൻതൂക്കം നല്കി താമസസ്ഥലം തിരഞ്ഞെടുക്കുക. യാത്രയിൽ സന്ദർശിക്കുവാനുള്ള സ്ഥലത്തിൽ നിന്നും വളരെ അധികം ദൂരത്തിൽ താമസിക്കുന്നത് പിന്നീടുള്ള യാത്രകളെ പ്രതികൂലമായി ബാധിക്കും.നേരിട്ടെത്തി ഹോട്ടലുകളിൽ ബുക്ക് ചെയ്യുന്നതിനു പകരം ആപ്പ് ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ നേരത്തേ തന്നെ മുറികൾ ബുക്ക് ചെയ്യുവാനാണ് ആളുകൾ താല്പര്യപ്പെടുന്നത്. ഇന്റർനെറ്റിലും മറ്റും കണ്ട വിവവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നല്ലതല്ല. ഹോട്ടലിൽ നേരിട്ട് വിളിച്ചു നോക്കി ആവശ്യമായ സൗകര്യങ്ങൾ ഉണ്ട് എന്നുറപ്പുവരുത്തിയതിനു ശേഷം മാത്രം പിന്നീട് ബുക്ക് ചെയ്യുക. ചെറിയ കുട്ടികളേയും കൂട്ടിയുള്ള യാത്രയാണെങ്കിൽ അവർക്കുള്ള സൗകര്യങ്ങൾ അവിടം ഉണ്ടോ എന്നും ഉറപ്പിക്കാം.
ഒരിടത്ത് റൂം എടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ടത് ആ പ്രദേശത്തിൻറെ സ്വഭാവമാണ്.
അക്രസംഭവങ്ങളും മറ്റു ഭീഷണികളും നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഹോട്ടലിൽ താമസിക്കേണ്ടി വരുമ്പോള്‍ ഏറ്റവും താഴത്തെ നിലയിലെ താമസം ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. ആളുകൾ അതിക്രമിച്ചു കയറുമ്പോഴും മറ്റും കൂടുതലും ബാധിക്കുക താഴെയുള്ളവരെയാണ്. മാത്രമല്ല, ഏറ്റവും മുകളിലെ നിലയിലെ താമസവും ഒഴിവാക്കുക. കഴിവതും മധ്യത്തിൽ വരുന്ന മുറികൾ തിരഞ്ഞെടുക്കുക. ബുക്ക് ചെയ്ത ഹോട്ടലിൽ താമസത്തിനായി എത്തിയാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ലഗേജാണ്. ലോബിയിൽ ഇരിക്കുമ്പോഴും ഫ്രണ്ട് ഓഫീസിൽ രജിസ്ട്രർ ചെയ്യുമ്പോഴും ലഗേജ് ഒപ്പം തന്നെ കരുതുക. കാരണം, താരതമ്യേന ഹോട്ടലിലെ തിരക്കേറിയ ഇടമായതിനാൽ അവസരം കള്ളന്മാർ മുതലാക്കാൻ സാധ്യതയുണ്ട്.
റൂം ബുക്ക് ചെയ്യാനായി വിവരങ്ങൾ നല്കുമ്പോൾ ഹോട്ടൽ സ്റ്റാഫ് നിങ്ങളുടെ റൂം നമ്പർ അനൗൺസ് ചെയ്താണ് പറഞ്ഞതെങ്കിൽ ആ റൂം മാറ്റിനല്കാൻ ആവശ്യപ്പെടുക.

ആരൊക്കെയാണ് ഇവിടെ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും അതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും മുൻകൂട്ടി പറയുവാൻ സാധ്യമല്ല.സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരിക്കുക.റൂം ബുക്ക് ചെയ്ത് കഴിയുമ്പോൾ കൗണ്ടറിൽ നിന്നും ഹോട്ടലിന്റെ രണ്ട് ബിസിനസ് കാർഡ് ചോദിച്ചു മേടിക്കുക. പുതിയ സ്ഥലമായതു കൊണ്ട് ഹോട്ടലിന്റെ പേരു മറക്കുവാനും വിലാസം മാറിപ്പോകുവാനും ഒക്കെ സാധ്യതയുണ്ട്. മാത്രമല്ല, ഒറ്റപ്പെട്ടു പോകുമ്പോൾ ചിലപ്പോൾ ഉപകരിക്കുക പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഈ ബിസിനസ് കാർഡ് ആയിരിക്കും.ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി പണം നല്കുമ്പോൾ ആളുകൾ കാണുന്ന രീതിയിൽ കാർഡ് പിടിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
മാത്രമല്ല, ഒരു ക്യാമറ ഉപയോഗിച്ച് കാർഡിന്റെ നമ്പറും നിങ്ങൾ അടിക്കുന്ന പിൻ നമ്പറുമെല്ലാം എളുപ്പത്തിൽ കണ്ടെത്താനാവും എന്നും ഓർമ്മിക്കുക. റൂമിലെത്തിയാൽ റൂമിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് മുറി മൊത്തത്തിൽ ഒരു പരിശോധിക്കുകയാണ്. വാതിൽ, ടോയ്ലറ്റ്, ഷവർ, കർട്ടൻ തുടങ്ങിയവയെല്ലാം കൃത്യമായി പരിശോധിക്കുക. സംശയകരമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക.

Comments

Comments are disabled for this post.